ഗാന്ധി എന്ന പൊതുപ്രവര്തകന്റെ ലക്‌ഷ്യം എന്തായിരുന്നു?സ്വാതന്ത്ര്യം അഹിംസയിലൂടെ എന്ന തന്റെ ആശയം അയാള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചു.സ്വാതന്ത്ര്യത്തിനു വേണ്ടി രക്തം ചിന്തിയവരെ അയാള്‍ തള്ളിപ്പറഞ്ഞു.ഇന്ത്യ ഇന്നും ഒരു ദരിദ്ര രാജ്തുടരുന്നതിന് 'പിടിവാശിക്കാരനായ ആ വൃദ്ധനും 'കാരണക്കാരനാണ്.
സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യന്‍ യുവത്വം ധീരമായി പോരാടിയപ്പോള്‍ അവരെ ഒറ്റപെടുതാന്‍ ഗാന്ധി ജനങ്ങളോട് പറഞ്ഞത് ഇന്ത്യച്ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരങ്ങളില്‍ ഒന്നായിരുന്നു.(അശോക ചക്രവര്‍ത്തി ബുദ്ധമതം സ്വീകരിച്ചതായിരുന്നു മറ്റൊന്ന്.).നിരാഹാരവും ,അഹിംസയും സമര മാര്‍ഗമാക്കണമെന്നു പറഞ്ഞ ഗാന്ധി ഓര്‍ത്തില്ല,അതിലൂടെ ഒരു ജനത തന്നെ അനാരോഗ്യവാന്മാരും ,ദുര്‍ബലരുമായിതീരുമെന്നു.അവശരായ ഒരു ജനതയെ ഭയക്കേണ്ടതില്ലെന്ന് ബ്രിട്ടിശുകാര്‍ക്കറിയാം അതുകൊണ്ടു തന്നെയാണ് അവര്‍ അതിനെ അടിച്ചമാര്താതിരുന്നത്.ഒരു തരത്തില്‍ പറഞ്ഞാല്‍ ഗാന്ധിയുടെ മാര്‍ഗം ഇമ്ഗ്ലിശുകാര്ക് അനുഗ്രഹമാകുകയായിരുന്നു.
ജാലിയന്‍ വാലബാഗിലും മറ്റും നടന്ന കൂട്ടക്കൊലകള്‍ പോലും അദ്ധേഹത്തിന്റെ മനസ്സിനെ ഉണര്തിയില്ല.ഇതൊരു കുഞ്ഞിനു പോലും വിപ്ലാവാവേശം ഉണ്ടാകുന്ന ഈ ഘട്ടത്തിലും 'കുഞ്ഞിന്റെ മനസ്സുള്ള ഈ വൃദ്ധന്‍'തന്റെ പിടിവാശി ഉപേക്ഷിച്ചില്ല.സ്വന്തം ആശയം അടിച്ചേല്‍പ്പിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് എന്ന പാര്‍ട്ടിയെയും ഇയാള്‍ ഉപയോഗിച്ചു.സ്വന്തം രാഷ്ട്രത്തിന് വേണ്ടി പോരുതാനല്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരാള്‍ക്ക് രക്തവും മാംസവും?ചോര ചീന്തി ധീരമായി പൊരുതിയ ദേശാഭിമാനികളെ പോര്‍ട്ട് ബ്ലയറിലെ സെല്ലുലാര്‍ ജയിലില്‍ എകാന്തതടവിനു വിധേയരാക്കിയപ്പോള്‍ ഗാന്ധിക്കും കൂടുകാര്കും അലഹാബാടിലും ,മറ്റും ആയിരുന്നു ജയില്‍ വാസം.വീര്‍സവര്‍ക്കാരും മറ്റും ക്രൂര മര്ദനങ്ങള്‍കിരയായി.വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഭഗത് സിംഗ് ,രാജ് ഗുരു,സുഗ്ദെവ് എന്നിവരെയും അഹിമ്സക്കാര്‍ തള്ളിപ്പറഞ്ഞു.
1938 ഇല്‍ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ പ്രസിടന്റ്റ്ആയി സുഭാഷ് ചന്ദ്ര ബോസിനെ തെരഞ്ഞെടുത്തപ്പോള്‍ ഗാന്ധി അതിനെ എതിര്‍ത്തിരുന്നു,കോണ്ഗ്രസ് അഹിംസാ വാടക്കാരുടെ കയ്യില്‍ നിന്ന് പോകുമെന്ന ഭയമായിരുന്നിരിക്കാം അതിനു കാരണം.ഭാരത സ്വാതന്ത്ര്യത്തിനു ഗാന്ധിയെക്കളും ,നെഹ്രുവിനെക്കാലും പങ്കു വഹിച്ചത് സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിട്ലെരുടെ കൂടെ ചേര്‍ന്ന നേതാജി തന്റെ ഇന്ത്യന്‍ സൈന്യത്തോടൊപ്പം ബ്രിട്ടിഷുകാര്‍ക്കെതിരെ പൊരുതി.ജര്‍മനിയും ,ജപ്പാനും,നേതാജിയുടെ സേനയും,യൂറോപ്പിലും,ആഫ്രികയിലും,മറ്റും ബ്രിട്ടന് കനത്ത നഷ്ടങ്ങലുണ്ടാക്കി.നേതാജിയുടെ സൈന്യം ആന്ദമാന്‍ നികോബാര്‍ പിടിച്ചെടുക്കുകയും അവിടം സ്വതന്ത്ര ഇന്ത്യയായി പ്രഖ്യാപിച്ചു ദേശിയ പതാക ഉയര്‍ത്തുകയും ചെയ്തു. ഇന്ത്യയിലെ മുക്കാല്‍ ഭാഗം ബ്രിട്ടീഷ് സൈന്യത്തെയും ബ്രിട്ടന് യൂറോപ്പിലേക്ക് അയക്കെണ്ടിവന്നു . അതിലേറെയും നശിക്കുകയും ചെയ്തു.യുദ്ധം
കഴിയുമ്പോഴേക്കും ബ്രിട്ടന്‍ തളര്‍ന്നിരുന്നു.യു എസ് എ യില്‍ നിന്നും വന്‍ തിതില്‍ ആയുധങ്ങള്‍ ഇറക്കിയതിന്റെ കട ബാധ്യതയും അവരെ സാമ്പത്തികമായി തകര്‍ത്തു.അവര്‍ കോളനികള്‍ ഉപേക്ഷിക്കാന്‍ തുടങ്ങി.ഇന്ത്യയെ ഉപേക്ഷിക്കാന്‍ അവര്‍ക്ക് മടിയായിരുന്നു.അതുകൊണ്ടു തന്നെ ബ്രിട്ടിശുകരോട് അനുകൂല നയം കാണിച്ച കൊന്ഗ്രസ്സിനു ഭരണം കൈമാറി..
ഇന്ത്യ വീണ്ടും ഒരു അടിമ രാഷ്ട്രത്തെ പോലെ കഴിഞ്ഞു കൂടി.സാമ്രാജ്യത്വ രാഷ്ട്രങ്ങലോടു ഇന്നും അനുകൂല നിലപാടെടുക്കുന്നു.സ്വതന്ത്ര ആശയങ്ങളില്ലാത്ത ഒരു സാമ്രാജ്യത്വ സാമന്ത രാഷ്ട്രമായി ഇന്ത്യ ഇന്നും തുടരുന്നു.ഇന്ത്യന്‍ യുവത്വത്തിന്റെ ഉണര്‍വ് നഷ്ടപ്പെടുത്തിയ ഗാന്ധി ഓര്മിക്കപ്പെടുന്നു,രാഷ്ട്രപിതാവായി കാണുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു ആക്കം കൂടിയ നേതാജിയെ ഇന്നും ആരും ഓര്‍ക്കുന്നില്ല.ഭഗത് സിങ്ങും,ചന്ദ്ര ശേഖര്‍ ആസാദും ബാല ഗംഗാധര തിലകനും വിസ്മരിക്കപ്പെടുന്നു.കാരണം ഇവരൊന്നും സ്വാതന്ത്ര്യാനന്തരം ജീവിച്ചിരുന്നില്ല.ഹിറ്റ്‌ലര്‍ പറഞ്ഞത് പോലെ
കഴിയുമ്പോഴേക്കും ബ്രിട്ടന്‍ തളര്‍ന്നിരുന്നു.യു എസ് എ യില്‍ നിന്നും വന്‍ തിതില്‍ ആയുധങ്ങള്‍ ഇറക്കിയതിന്റെ കട ബാധ്യതയും അവരെ സാമ്പത്തികമായി തകര്‍ത്തു.അവര്‍ കോളനികള്‍ ഉപേക്ഷിക്കാന്‍ തുടങ്ങി.ഇന്ത്യയെ ഉപേക്ഷിക്കാന്‍ അവര്‍ക്ക് മടിയായിരുന്നു.അതുകൊണ്ടു തന്നെ ബ്രിട്ടിശുകരോട് അനുകൂല നയം കാണിച്ച കൊന്ഗ്രസ്സിനു ഭരണം കൈമാറി.."ജയിച്ചവര്‍ക്ക് മാത്രമേ ചരിത്രത്തില്‍ സ്ഥാനമുള്ളൂ,തോറ്റവരുടെ സ്ഥാനം എന്നും ചവറ്റു കൊട്ടയിലായിരിക്കും. "
*അശോക ചക്രവര്‍ത്തി ഭുദ്ധമതം സ്വീകരിച്ചത് ഒരു വലിയ അബദ്ധമായിരുന്നു.അതിനെ തുടര്‍ന്നാണ് രാഷ്ട്രത്തിന്റെ സക്തി ചോര്‍ന്നു പോയത്.രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധവുമായി നില്‍കേണ്ട രാജാവ് ഭിക്ഷാപാത്രവുമായി ഇറങ്ങുകയും രാജ്യത്തെ എല്ലാവരെയും ബുദ്ധമതത്തില്‍ ചേര്‍ക്കുകയും ചെയ്‌താല്‍ ആ രാജ്യം ശത്രുക്കളില്‍ നിന്നും എങ്ങനെ രക്ഷപെടും.രാജ്യ ഭരണം മറ്റാരെയെങ്കിലും ഏല്പിച്ചിട്ട് അദ്ദേഹത്തിനു ബുദ്ധ ഭിക്ഷു ആകാമായിരുന്നു.പക്ഷെ ഒരു ചക്രവര്‍ത്തി അഹിംസയുടെ പാതയിലേക്ക് നീങ്ങുന്നത് ആ രാഷ്ട്രത്തിന് നല്ലതല്ല.അതോടെ ഭാരത സാമ്രാജ്യത്തിന്റെ പതനവും തുടങ്ങി.





No comments:
Post a Comment