സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടന അനുശാസിക്കുന്ന കാര്യമാണ് സംവരണം.ഈ സംവരണം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്.അന്നത്തെ സാഹചര്യം അതായിരുന്നു.
എന്നാല്‍ അന്നത്തെ അവസ്ഥ അല്ല ഇന്നുള്ളത്. അത് എല്ലാവര്കുമാരിയം.ഇന്ന് സംവരണം ലഭിക്കുന്ന എല്ലാവരും പാവപ്പെട്ടവരല്ല. അര്‍ഹതയുള്ള പലര്‍ക്കും ആനുകൂല്യങ്ങള്‍ കിട്ടുന്നുമില്ല, അവര്‍ ഉയര്ന്നജാതിയില്‍ പെട്ടത് കൊണ്ടു മാത്രം. ഈ ജാതി മത സംവരണം തികച്ചും കാലഹരനപ്പെട്ടതാകയാല്‍ ഭരണഘടനയില്‍ തന്നെ മാടം വരുത്തെന്ടതായിട്ടുന്ടു
മത സംവരണവും അത് പോലെ തന്നെ . പല ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും ഇത്തരത്തില്‍ അര്‍ഹിക്കാത്ത ആനുകൂല്യം കിട്ടുന്നു, അവരുടെ പൂര്‍വികര്‍ ആ മതത്തില്‍ വിശ്വസിച്ചിരുന്നത് കൊണ്ടു.
പക്ഷെ ഇന്ന് ഇന്ത്യ യിലുള്ള ഒരു രാഷ്ട്രീയ പാര്‍ടിയും അധികാരത്തിലെത്തിയാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ പോകുന്നില്ല. മുസ്ലിം ലീഗിന്റെ പിന്തുണയുള്ള കൊണ്ഗ്രെസ്സുകാരയാലും ജാതി മത വര്‍ഗീയത പ്രകടിപ്പിക്കുന്ന ബി ജെ പി ആയാലും ന്യൂന പക്ഷ പ്രീണനം നടത്തുന്ന കമ്മ്യൂണിസ്റ്റ് കാരായാലും ശരി.
വോട്ടിനു വേണ്ടി എന്തും കാട്ടുന്ന ഈ രാഷ്ട്രീയക്കാര്‍ തന്നെ ആപത്താണ്.ഇങ്ങനെ പണം കൊടുത്തും മറ്റും അധികാരത്തിലെത്തുന്ന ഗവന്മേന്റ്റ് രാഷ്ട്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നത് ജനങ്ങള്‍ പോലും അറിയാനാഗ്രഹിക്കുന്നില്ല എന്നത് വളരെ പരിഹാസ്യമാണ്.
രാഷ്ട്ര താല്പര്യത്തിനു വേണ്ടി ഏതെങ്കിലും വിഭാഗത്തെ പിനക്കെന്റി വന്നാല്‍ തന്നെ ആരും അതിനു തയ്യാറാകില്ല.അങ്ങനെ ചെയ്‌താല്‍ ആ പാര്‍ടി പിന്നെ ആയുഷ്ക്കാലത്തില്‍ അധികാരത്തില്‍ വരില്ലെന്നവര്‍ക്കറിയാം.
ഇതാണ് ഇന്ത്യ എന്നാ മഹാരാജ്യത്തിന്റെ ശാപം.പോരാടി നേടിയ സ്വാതന്ത്ര്യം ബ്രിട്ടിഷു കാരന്റെ ഔദാര്യമാനെന്നു കരുതി ഇനിയുള്ള കാലം ഉള്ളതും കൊണ്ടു ജീവിക്കാം എന്ന് കരുതുന്നവരെ കൊണ്ടു ഈ രാഷ്ട്രത്തിനു ഒരു ഗുണവുമില്ല.സ്വാതന്ത്ര്യം കിട്ടി ഇതത്രയും കൊല്ലത്തിനിടയ്കു ഇതത്രയും ഉയരത്തിലെത്തി എന്ന് വീമ്പു പറയുന്നവര്‍ ഒന്നോര്‍ക്കണം ഇന്ത്യക്ക് ഇനിയും ഉയരെന്ടതുന്ടു.ലോകത്തിലെ ഏറ്റവും കഴിവുള്ള ഒരു സംസ്കാരത്തിന്റെ ഉടമകളാണ് നമ്മള്‍.ആരുടെയും കാല്‍കീഴില്‍ കിടന്നു അവരെ പ്രീതിപെടുത്തെന്ട ആവശ്യം നമ്മള്‍ക്കില്ല.
ജനങ്ങള്‍ ഒന്നോര്‍ക്കണം . സംവരണത്തിന്റെ പേരിലാണെങ്കിലും ഇന്നും ജാതി മത വ്യത്യാസങ്ങള്‍ ഇന്ത്യയില്‍ നിലനില്കൂന്നു.ഏതെങ്കിലും ഒരു വിഭാഗക്കാരാണ് എല്ലാ കാര്യത്തിലും അവസരങ്ങള്‍ കൂടുതല്‍ കിട്ടുമ്പോള്‍ മറ്റുള്ളവര്‍ അതിനെ അസഹിഷ്ണുതയോറെയാണ് നോക്കുന്നത്.ഇത് മാറ്റാന്‍ ഒരേ ഒരു വഴി, സാമ്പത്തിക സംവരണം നടപ്പില്‍ വരുത്തുകയാണ്.അങ്ങനെയാണെങ്കില്‍ അര്‍ഹാതയുള്ളവര്‍ക്ക് അവര്‍ ഏതു വിഭാഗക്കാരനായാലും ആനുകൂല്ല്യം ലഭിക്കും.
Subscribe to:
Post Comments (Atom)




No comments:
Post a Comment