hitler

hitler

i likes it

  • mein kamph
  • warriers of light
  • around the world in 80 days
  • al chemist

Thursday, January 14, 2010

കോടതി വിധി (സംവരണം)


സംവരണത്തെ കുറിച്ച് കോടതി ഇന്നലെ പുറപ്പെടുവിച്ച വിധി വളരെ ജനശ്രദ്ധ ആകര്‍ഷിച്ചു.സാമ്പത്തിക സംവരണം നടപ്പില്‍ വരുത്തുമെന്ന മന്ത്രിസഭയുടെ അഭിപ്രായത്തെ ചോദ്യം ചെയ്തു കൊണ്ടു ഇസ്ലാം ജമ അത് കൌന്‍സില്‍ എന്നാ സംഘടന സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടായിരുന്നു വിധി.ഈ വിധി തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. കാരണം കാലങ്ങളായി പല ന്യൂന പക്ഷ വിഭാഗങ്ങളും ഈ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കുകയാണ്.അത് കൊണ്ടു തന്നെ അവര്‍ ഇന്ന് വളരെ നല്ല രീതിയില്‍ ജീവിക്കുന്നുമുണ്ട്. 60 വര്‍ഷത്തിലേറെയായി തുടരുന്ന ആനുകൂല്യം ഒന്നോ രണ്ടോ തലമുറകള്‍ക്ക് തന്നെ അനുഭവിക്കാനായിട്ടുണ്ട്.അതെ സമയം മുന്നോക്ക വിഭാഗങ്ങളിലെ പലരും തഴയപ്പെട്ടിട്ടുമുണ്ട്.ഈ കാരണങ്ങളാല്‍ ഹരജിക്കാരന്റെ ആവശ്യം സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
എന്നാല്‍ സാമുദായിക സംവരണത്തില്‍ മാറ്റം വരുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ഹരജിക്കാ
രന്‍ പൂക്കുഞ്ഞിന്റെ വാദവും കോടതി തള്ളി.ഇത്രയും പരിഹാസ്യമായ ഒരു വാദം കുട്ടികള്‍ പോലും ഉന്നയിക്കാതതാണ് .ഇതില്‍ നിന്ന് തന്നെ ഹരജിക്കാരന്‍ ഒരു മത വിഭാഗത്തിന് വേണ്ടി മാത്രം വാദിക്കുന്ന ആളാണെന്നു മനസ്സിലാകും . പാവപ്പെട്ടവര്ക് വേണ്ടി സമര്‍പ്പിച്ച ഒരു ഹരജി അല്ല ഇതെന്നും മനസ്സിലാക്കാം.
സാമ്പത്തിക സംവരണമെന്ന ആശയം നടപ്പില്‍ വരുത്താന്‍ വൈകിയാണെങ്കിലും മുന്നോട്ടു വന്ന സര്‍ക്കാരിനും കോടതിക്കും അഭിനന്ദനങ്ങള്‍.

No comments:

Post a Comment

translator

Click here for Malayalam Fonts

easy blog